മണമ്പൂർ സ്വദേശി ധനു (22) ആണ് അപകടത്തിൽപ്പെട്ടത്. ആലങ്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിൽ ഇദ്ദേഹം സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു.
അപകടത്തിൽപ്പെട്ട ധനു ലോറിയുടെ മുൻ ടയറിനിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ന്യൂമാറ്റിക് എയർബാഗും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും ഉപയോഗിച്ച് ലോറി ഉയർത്തി യുവാവിനെ പുറത്തെടുത്തു. ഉടൻ തന്നെ ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു.
