ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളം തിരിച്ചടികള്‍ തുടരുകയാണെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ബഹ്‌റൈനിലെയും കുവൈത്തിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അവര്‍ അവകാശപ്പെട്ടു. കൂടാതെ ഹോര്‍മുസ് കടലിടുക്കിലെ രണ്ട് എണ്ണക്കപ്പലുകളില്‍ വന്‍ തീപിടിത്തമുണ്ടായതായും ഇറാന്‍ അറിയിച്ചു.
അമേരിക്കന്‍ സൈനികരുടെ മരണത്തിന് ഇറാന്‍ പലമടങ്ങ് വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇറാന്‍ അനുകൂല ഹൂത്തി വിമതര്‍ യെമനില്‍ നിന്ന് സൗദി അറേബ്യയ്‌ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ആഗോള ഊര്‍ജവിതരണത്തെയും എണ്ണക്കയറ്റുമതിയെയും കൂടുതല്‍ ബാധിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
