ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

ദില്ലി: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശിയായ സദറുൾ അനം അറസ്റ്റിലായി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ദില്ലിയിൽ എത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
പെൺകുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുൽ അനം എന്ന 23കാരനെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ദില്ലിയിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ​ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു സഹപാഠി പിടിയില്‍, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും 

Malayali student killed in Uzbekistan

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും സുഹൃത്തുമായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ പിടിയിലായി.(Malayali student killed in Uzbekistan, Classmate Arrested)

ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർത്ഥികളാണ് രണ്ടുപേരും. നാല് ദിവസം മുൻപാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്നാണ് വിവരം. സാവരിയയും സദറുള്‍ അനവും തമ്മിലുണ്ടായ പെട്ടെന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടെ പ്രകോപിതനായ സദറുള്‍ അനം കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

അടിയേറ്റ സാവരിയയുടെ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സാവരിയയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. അതിനിടെ, ഉസ്‌ബെക്കിസ്ഥാനിലെ നിയമനടപടികള്‍ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള കണക്ടിങ് വിമാനത്തില്‍ ഇന്ന് വൈകീട്ടോടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിക്കും. തുടർന്ന് ജന്മനാടായ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.