വമ്പൻ ഓണസമ്മാനം, കേരളത്തിന് നൂറിലേറെ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും.

ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും നാട്ടിലെത്താൻ വിപുലമായ ക്രമീകരണങ്ങളാണ് കേന്ദ്ര റെയിൽവേ ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു