ചിറയിൻകീഴ് താലൂക്കിലാകെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് മുഖ്യ സംഭാവന നൽകിയ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു സഖാവ് ഡി ജയറാം. ഒരു മികച്ച രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാണ് ജനങ്ങളുമായി ഇടപഴകി ജീവിക്കേണ്ടത് എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു സഖാവിൻ്റെ ജീവിതം. വലിപ്പച്ചെറുപ്പം ഇല്ലാതെ ആരോടും ഇടപഴകുന്ന വ്യക്തിത്വം കൊണ്ട് ഒരാളെ ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെയത് ജീവിതകാലമാകെ നീണ്ടുനിൽക്കുന്ന ബന്ധമാക്കി വളർത്തുമായിരുന്നു സഖാവ് ഡി ജയറാം. ജീവിതത്തിലുടനീളം മികച്ച കലാസാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു സഖാവ്. കലയെയും സാഹിത്യത്തെയും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് എല്ലായിപ്പോഴും അദ്ദേഹം കണ്ടിട്ടുള്ളത്. സിഐടിയുവിന്റെ നേതാവായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം കർഷക തൊഴിലാളികളെ സംഘടിപ്പിക്കാനും അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. പാർട്ടി ഏരിയ സെക്രട്ടറിയായി ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഓരോ നാട്ടിലെയും മനുഷ്യരെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന ബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിൻ്റെ എട്ടാം അനുസ്മരണ ദിനമായ ഇന്ന് രാവിലെ ജയറാം സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെയുള്ള ധാരാളം പേർ ഒത്തുകൂടി ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു .
സിപിഎം ഏരിയാസെക്രട്ടറി ആർ സുഭാഷിന്റെ അധ്യക്ഷതയിൽ ഒ എസ് അംബിക എംഎൽഎ , മുൻ എംഎൽഎ ഡി കെ മുരളി , സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ രാമു, നഗരസഭ ചെയർമാൻ എം പ്രദീപ് , മുൻ ചെയർമാൻ സി ജെ രാജേഷ് കുമാർ , കൗൺസിലർ ജി രാജു എന്നിവർ പ്രസംഗിച്ചു.
അഡ്വക്കേറ്റ് എസ് ലെനിൻ , എം മുരളി , ജി ദേവരാജൻ ,കിഴുവിലം വേണുഗോപാൽ പി മണികണ്ഠൻ വിക്രമക്കുറുപ്പ് , അഞ്ചുതെങ്ങ് ലൈജു , അഡ്വക്കേറ്റ് വി ജയകുമാർ , പി വി ജോയ് , സതീഷ് കുമാർ , ചന്ദ്രപ്രസ്കണ്ണൻ , സതീഷ് , വഞ്ചിയൂർ ഉദയൻ , നജാംആലംകോട് , സന്തോഷ് , ജമാൽജനത, സുരേഷ്മാമം , ബ്രൗൺ ,ആലംകോട്ബാബു, K ശ്രീവത്സൻ തുടങ്ങിയവർ സംബന്ധിച്ചിരുന്നു .
വിവിധ തലത്തിലുള്ള 11 പേരെ ചടങ്ങിൽ വച്ച് ആദരിച്ചു.