വെഞ്ഞാറമൂട് കീഴായിക്കോണം സുമി ഭവനിൽ സുധാകരൻ (63) ആണ് മരിച്ചത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത കുറവ് മരണത്തിന് ഇടയാക്കിയെന്ന സംശയം ഉയരുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. കൂലിവേലക്കാരനായ സുധാകരൻ ജോലിസ്ഥലത്തുനിൽക്കവെ വീട്ടിൽ ഫ്രിഡ്ജ് നന്നാക്കാൻ ആൾ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് കുറുക്കുവഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് വരികയായിരുന്നു.
ഈ സമയം കീഴായിക്കോണം വട്ടവിളക്ക് സമീപം വഴിയിലുണ്ടായിരുന്ന പത്തായക്കടന്നൽ കൂട്ടത്തിൽ നിന്നും കടന്നലുകൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഉടുത്ത മുണ്ടെടുത്ത് തലയും ശരീരവും മറയ്ക്കാൻ ശ്രമിച്ചെങ്കിലും തലയിലും കാലുകളിലും ഉൾപ്പെടെ ശരീരത്തിലുടനീളം വ്യാപകമായി കുത്തേറ്റു.
ഉടൻ തന്നെ ഫയർഫോഴ്സ് ആംബുലൻസിൽ ഇയാളെ വാമനപുരം ആശുപത്രിയിലും തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. എന്നാൽ വലിയകുന്ന് ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ മാത്രം നൽകി ഇയാളെ വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. തുറന്ന വീട്ടിലെത്തിയ ഇയാൾ
രാത്രി പത്തുമണിയോടെ സുധാകരന് അസഹനീയമായ വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ഇതോടെ ബന്ധുക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയ്ക്ക് 11.30-ഓടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
. ആദ്യഘട്ടത്തിൽ വലിയകുന്ന് ആശുപത്രിയിൽ നിന്നും കൃത്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ആരോപണത്തിലാണ് നാട്ടുകാർ.
ഭാര്യ മായ . സുമി, സുമിത്ത് എന്നിവർ മക്കളും സന്ദീപ്, ആരതി എന്നിവർ മരുമക്കളുമാണ്.
