ആർ സുഗതന് അവധി, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ പാസാക്കി, പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം:കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചു. ആറ് മാസം കൗണ്‍സിലിൽ ഹാജരാകാതിരിക്കുന്നതിനാണ് അനുമതി. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് പാസാക്കിയത്. അതേ സമയം ശക്തമായ എതിർപ്പാണ് പ്രതിപക്ഷം നടത്തിയത്