രാവിലെ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജം ഉടനടി നൽകാനും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നവർക്ക് വർക്ക്ഔട്ടിന് 30 മിനിറ്റ് മുൻപോ ശേഷമോ പഴം കഴിക്കുന്നത് പേശികളുടെ കരുത്തിനും ക്ഷീണം മാറാനും വളരെ നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിൻ ബി6, നാരുകൾ എന്നിവ ദഹനപ്രക്രിയ സുഗമമാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
എന്നാൽ രാത്രി സമയങ്ങളിൽ, പ്രത്യേകിച്ച് കിടക്കാൻ നേരത്ത് പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. രാത്രിയിൽ പഴം കഴിക്കുന്നത് ശരീരത്തിൽ കഫക്കെട്ട്, ജലദോഷം, ചുമ എന്നിവ കൂടാൻ കാരണമായേക്കാം. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പ്രകൃതിദത്ത പഞ്ചസാരയും കാർബോഹൈഡ്രേറ്റും രാത്രികാലങ്ങളിൽ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
വെറും വയറ്റിൽ പഴം കഴിക്കുന്നതും അത്ര നല്ലതല്ല, കാരണം ഇതിലെ ഉയർന്ന മഗ്‌നീഷ്യം രക്തത്തിലെ കാത്സ്യം മഗ്‌നീഷ്യം അളവുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ രാവിലെ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ചേർത്തോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണമായോ പഴം ശീലമാക്കുന്നതാണ് ശരീരത്തിന് കൂടുതൽ ആരോഗ്യപ്രദമാകുക.
