തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടെ ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി. മുരളീധരന് പരിക്ക്. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാലിന് ചതവേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെ ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ നടന്ന തുലാഭാരച്ചടങ്ങിനിടെയായിരുന്നു സംഭവം.
കപ്പപ്പഴം ഉപയോഗിച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ ബന്ധനം വേർപെട്ട് താഴേക്ക് വ വരുകയായിരുന്നു.. അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിശോധനയിൽ കാലിന് എല്ലുപൊട്ടലുകളില്ലെന്നും ചതവ് മാത്രമാണുള്ളതെന്നും വ്യക്തമായി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി."ക്ഷേത്രത്തിൽ നിരവധി തുലാഭാരമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി കയർതാഴ്‌ന്ന് കാൽ അടിയിൽ കുടുങ്ങിയെന്നും പൊട്ടിവീണിട്ടില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു"