ബസും കാറും കൂട്ടിയിടിച്ചു യുവതി മരണപ്പെട്ടു.

ഓച്ചിറ. പ്രയാറിൽ പ്രൈവറ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രിക കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് (27) മരിച്ചത്. കാർ യാത്രികരായ അമൃതയുടെ ഭർതൃ മാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), മരണമടഞ്ഞ അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം, കുളത്തിങ്കൽ വീട്ടിൽ തോമസിന്റെ മകൻ സാംസൺ (29) എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ ക്ലാപ്പന അരുൺനിവാസിൽ ലീലാമണി (50), വൈക്കം തോട്ടത്തിൽ പൂജ ബിജു (18), പ്രയാർ പൂമുഖത്ത് പത്മകുമാരി (50), ക്ളാപ്പന വല്ലാറ്റിൽ ഷൈജ ബീഗം (44), ക്ലാപ്പന പ്ലാംകീഴിൽ നജീബ് (65), ആദിനാട് സ്വദേശിനി രജനി (34) എന്നിവർ ഓച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്