സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവനേകും

സംസ്ഥാനത്ത് വീണ്ടും അവയവദാനം. തമിഴ്നാട് സ്വദേശിയും ഏഴ് വയസ്സുകാരനുമായ ലോഗിനേനി യാഷ്വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ജൂൺ 26 ന് ഉണ്ടായ ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു.ജൂലൈ അഞ്ചിന് രാവിലെയാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്.
കുഞ്ഞിന്റെ കരൾ കിംസ് ആശുപത്രിയിലും കിഡ്നികൾ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിലും കോഴിക്കോട് ഇക്ര ആശുപത്രിയിലും കോർണിയകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും ആണ് ദാനം ചെയ്യുക.

രാവിലെ 11 മണിക്ക് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയിൽ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള കുട്ടിയാണ്