ക്യാൻസറിന്റെ അവസാന ഘട്ടത്തിൽ മരണത്തോട് പോരാടുമ്പോഴും, ആ അച്ഛന്റെ മനസ്സ് മുഴുവൻ തന്റെ കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകളും കരുത ലുമായിരുന്നു. തന്റെ ഇളയ മകനെ അടുത്തുവിളിച്ച്, 'ഞാൻ പോയിക്കഴിഞ്ഞാൽ അമ്മയെയും ചേച്ചിയെയും നന്നായി നോക്കണം, കരയരുത്' എന്ന് പറയുമ്പോൾ ആ പിതാവ് കൈമാറുന്നത് വാക്കുകളല്ല, ജീവിതകാലം മുഴുവൻ പാലിക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ്..!!
നിങ്ങൾ എന്നെ ഓർക്കുമ്പോഴൊക്കെ ഞാൻ കൂടെത്തന്നെയുണ്ടാകും എന്ന ആ ഉറപ്പ് ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം തൊട്ട ഈ വാക്കുകൾ, ഒരു പിതാവിന്റെ ഒടുങ്ങാത്ത സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും നിശബ്ദ അടയാളമായി മാറുകയാണ്..!!
ലോകത്തോട് വിടപറയും മുമ്പ് ഒരു അച്ഛന്റെ ആ അവസാന വാക്കുകൾ.. കണ്ണ് നനയിച്ച് ഒരു കുറിപ്പ്..