അഞ്ചുതെങ്ങ് പൂത്തുറയിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു

അഞ്ചുതെങ്ങിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു. അഞ്ചുതെങ്ങ് പൂത്തുറ സന്ധ്യ ഭവനിൽ വീടിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്നാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പ്രാണി തിരിയിൽ നിന്ന് കർട്ടനിലേക്ക് തീ പടരുകയും തീപിടിത്തത്തിൽ സോഫ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു..

വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.