ഗുരുനാഗപ്പൻകാവിനു സമീപം വളവിലാണ് അപകടം .
രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മാരുതി കാറിൽ വന്ന യാത്രക്കാർക്കാണ് പരിക്കേറ്റത് .
ഒരു കുട്ടി ഉൾപ്പെടെയാണ് നാല് പേർക്ക് പരിക്ക്
സംഭവം കഴിഞ്ഞ് അതുവഴി വന്ന എംഎൽഎ OS അംബിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചു .
അപകടം നടന്ന ഉടൻ അറിയിച്ചിട്ടും സർക്കാർ ആംബുലൻസ് വന്നില്ല എന്ന പരാതി നാട്ടുകാർക്ക് ഉണ്ട് .
