2026 ലോകകപ്പിന്റെ നോക്കൗട്ട് പോരാട്ടത്തിൽ ഇന്ന് അർജന്റീന കളത്തിലിറങ്ങുമ്പോൾ, അവർക്ക് മുന്നിലുള്ള വെല്ലുവിളി എതിരാളികളായ കേപ് വെർദെ മാത്രമല്ല. ആഫ്രിക്കൻ ഫുട്ബോളിലെ പ്രശസ്തനായ ഘാനീസ് ആത്മീയ പുരോഹിതനും മന്ത്രവാദിയുമായ നാനാ ക്വാക്കു ബോൺസാം ആണ് ഇപ്പോൾ അർജന്റീനൻ ആരാധകരുടെ ഉറക്കം കെടുത്തുന്നത്.
മുൻപ് ഇംഗ്ലീഷ് താരം ഹാരി കെയ്നിനെ തന്റെ മന്ത്രവാദത്തിലൂടെ പൂട്ടിയെന്ന് അവകാശപ്പെടുകയും, ഇത്തവണ പോർച്ചുഗൽ ലോകകപ്പ് കിരീടം നേടുമെന്ന് പ്രവചിക്കുകയും ചെയ്തത് ഇതേ നാനാ ക്വാക്കു ബോൺസാം തന്നെയാണ്. ഈ ഘാനീസ് മന്ത്രവാദിയുടെ പ്രവചനങ്ങളും മന്ത്രവാദവും പൊളിച്ചടുക്കുക എന്നതായിരിക്കും ലയണൽ മെസ്സിക്കും സംഘത്തിനും മുന്നിലെ ഏറ്റവും കടുത്ത കടമ്പ. പോർച്ചുഗൽ ഈ ലോകകപ്പ് നേടും എന്ന ഇയാളുടെ പ്രവചനം റൊണാൾഡോ ആരാധകർക്ക് വലിയ ആത്മവിശ്വാസം നൽകുമ്പോൾ, അർജന്റീന ഈ കടുത്ത വെല്ലുവിളിയെ മറികടന്ന് പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം!
