കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഗ്ലാസ് ഡോർ അടിച്ചുതകർത്ത് പ്രതി അറസ്റ്റിൽ

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഓഫീസറുടെ മുറിയുടെ ഗ്ലാസ് ഡോർ ഹെൽമറ്റ് ഉപയോഗിച്ച് തല്ലിത്തകർത്ത് പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഭൂതക്കുളം പഞ്ചായത്ത് ജംഗ്ഷൻ സമീപം ആലിന്റെ മൂട് മാനസവീട്ടിൽ മഹേഷ് (46)ആണ് പിടിയിലായത്.കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ മുൻജീവനക്കാരനായിരുന്നു പ്രതി ജോലിയിൽ പുനർനിയമനം നടത്താത്തതിലുള്ള വിരോധത്താൽ ആശുപത്രിയിലെത്തി കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഓഫീസറുടെ ഡോറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു

അക്രമത്തിനിടയിൽ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് പ്രതിക്കെതിരെ ആശുപത്രി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതും ആയി ബന്ധപ്പെട്ട നിയമ വകുപ്പുകളും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പിഎസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.