പരിക്കേറ്റ കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കാക്കറവിള കനാലിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
റോഡിന് വീതി കുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍, ഒരു ആയ, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ ആകെ 11 പേരാണ് ഉണ്ടായിരുന്നത്.
