പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് യാത്രയും അവസാനിച്ചു..


പൊരുതാതെ കീഴടങ്ങി പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിൻ പോർച്ചുഗലിനെ തോൽപ്പിച്ചത്. ഇതോടെ സ്പെയിൻ 2026 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. 90+1 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെറിനോ ആയിരുന്ന സ്പെയിനിന് വേണ്ടി വിജയ ഗോൾ നേടിയത്.
സ്പെയിനോട് (1-0) പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം 

രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ മെറീനോ ആണ് വിജയഗോൾ കണ്ടെത്തിയത് 

ഇതോടെ ക്വാർട്ടർ ഫൈനലിൽ എത്താതെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മടങ്ങി.

മത്സരം അവസാനിച്ചതോടെ റൊണാള്‍ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു. തന്റെ അവസാന ലോകകപ്പ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ട അദ്ദേഹം, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാലിനെ കെട്ടിപ്പിടിച്ചാണ് ആശ്വാസം തേടിയത്. എതിര്‍ ടീം താരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് വികാരനിര്‍ഭരനായ റൊണാള്‍ഡോ കരഞ്ഞുപോയത്. പിന്നീട് സ്വയം നിയന്ത്രിച്ച്‌, തലകുനിച്ച്‌ മൈതാനത്ത് നിന്നും കളം വിട്ട അദ്ദേഹം തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടു.

ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഈ പുരസ്‌കാരം കൂടാതെയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്. ഒരു തലമുറയെ മുഴുവന്‍ ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അവിസ്മരണീയമായ അന്ത്യമായി.