ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ
ലോകകപ്പ് ഫുട്ബോൾ മത്സരരത്തിൽ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്.
നോർവേയോട് തോറ്റാണ് ബ്രസീൽ പുറത്തായത് (സ്കോർ 2-1)
സൂപ്പർ താരം ഏർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബലത്തിലാണ് നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്
79,90 മിനിറ്റുകളിലാണ് എർലിംഗ് ഹാളണ്ട് സ്കോർ ചെയ്തത്
പെനാൽറ്റി ഉൾപ്പെടെ നിരവധി ചാൻസുകൾ പാഴാക്കിയതാണ് ബ്രസീലിന് തിരിച്ചടിയായത്.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ ഒരു ഗോൾ മടക്കിയത് മാത്രമാണ് ആശ്വാസമായത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അങ്ങനെ ന്യൂയോർക്കിലെ ന്യൂ ജേഴ്സി റ്റേഡിയം വേദിയായി. അഞ്ചു ലോക കിരീടങ്ങളുടെ പെരുമ പേറുന്ന ബ്രസീലിനെയാണ് അട്ടിമറിയിൽ (2-1) നോർവെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചത്.
79-ാം മിനിറ്റിലെ എർലിങ് ഹാളണ്ടിന്റെ ഹെഡർ ബ്രസീൽ വല മാത്രമല്ല കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ചും തുളച്ചു. പിന്നാലെ 90-ാം മിനിറ്റിൽ കിടിലനൊരു ഇടംകാലനടിയിൽ ഹാളണ്ട് നോർവെയുടെ വിജയവും ഗോൾപട്ടികയും പൂർത്തിയാക്കി. ഈ ലോകകപ്പിൽ ഹാളണ്ടിന്റെ ഏഴാം ഗോളായിരുന്നു ഇത്. 14-ാം മിനിറ്റിൽ ബ്രസീലിൻ്റെ ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നെയ്മറാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ ലോകകപ്പിൽ നെയ്മറിൻ്റെ ആദ്യത്തേതും, അവസാനത്തേതുമായ ഗോൾ ആയിരുന്നു അത്
