പരവൂരിന്റെ പഴയ തലമുറയ്ക്ക് മറക്കാനാവാത്ത മുഖമായിരുന്ന സീതാ ബേക്കറി പുരുഷോത്തമൻ (85)വിടവാങ്ങി

പരവൂരിന്റെ പഴയ തലമുറയ്ക്ക് മറക്കാനാവാത്ത മുഖമായിരുന്ന 
ഒരാൾ കൂടി ഓർമ്മയായി....
സീതാ ബേക്കറിയെന്ന പരവൂരിലെ രുചിവൈവിദ്യങ്ങളുടെ 
മുത്തശ്ശി കലവറയുടെ ഒരു കാലത്തെ മുഖമുദ്രയായിരുന്ന
പുരുഷോത്തമൻ (85) ഇന്ന്(4/7/26) 
രാവിലെ മരണപ്പെട്ടു. പഴയ സീതാ ബേക്കറി കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ 
ചില്ലു ഭരണികളിലെ മധുര പലഹാരങ്ങൾക്ക് അരിക്കിലായി കെട്ടിത്തൂക്കിയ
ചുവപ്പൻ കപ്പ കുലക്ക് താഴേ
 ബീഡി തെറുക്കുന്ന എപ്പോഴും സൗമ്യനായ പുരുഷൻമാമന്റെ ചിരിക്കുന്ന മുഖം 
ആദരാജ്ഞലികൾ 🌹