"ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്‌ 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി ആർ ബിജുകുമാർ ശിക്ഷിച്ചത്.

"ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്‌ 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികതടവുണ്ട്‌. കല്ലിയൂർ നേമം വെള്ളായണി ദേവീക്ഷേത്രത്തിനുസമീപം കുണ്ടൻകാവുവീട്ടിൽ അനീഷ് (34)നെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി ആർ ബിജുകുമാർ ശിക്ഷിച്ചത്. പോത്തൻകോട് പൊലീസ് 2025 ജനുവരി 11ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു സലിംഷാ, നീലിമ ആർ കൃഷ്ണൻ എന്നിവർ ഹാജരായി. പോത്തൻകോട് എസ്എച്ച്ഒ ആയിരുന്ന ജി ആർ അജീഷാണ് കുറ്റപത്രം സമർപ്പിച്ചത്."