70 പവൻ സ്വർണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് യുവതി ജീ₹വനൊടുക്കി; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പണയം വെക്കാനായി അടുത്ത സുഹൃത്തിന് നിയമവിരുദ്ധമായി കൈമാറിയ 70 പവൻ സ്വർണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വിഷം കഴിച്ച ധനകാര്യ സ്ഥാപന ജീവനക്കാരി മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മ₹രണത്തിന് കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഐശ്വര്യ (32) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ജു വിഴിഞ്ഞത്തെ ഒരു സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിലും ഐശ്വര്യ വെങ്ങാനൂർ അമരിവിള ശാഖയിലുമാണ് ജോലി ചെയ്തിരുന്നത്.

ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിന് പണയം വെക്കുന്നതിനായി സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നിയമവിരുദ്ധമായി കൈമാറിയെന്നാണ് വിവരം. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സ്വർണം തിരികെ ലഭിക്കാതിരുന്നതോടെ ഇരുവരും പ്രതിസന്ധിയിലായി.

ഇതിനിടെ യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ സ്ഥാപനത്തിൽ എത്തിത്തുടങ്ങിയതോടെ അഞ്ജുവും ഐശ്വര്യയും പലരിൽ നിന്നായി കടം വാങ്ങി ചിലർക്കു സ്വർണത്തിന് പകരം പണം നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ സ്ഥാപന ഉടമ സംഭവം അറിഞ്ഞതോടെയും തട്ടിപ്പ് പുറത്തായതോടെയും കടുത്ത മാനസിക സമ്മർദ്ദത്തിലായ ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.