പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വെളിയം പടിഞ്ഞാറ്റിൻകര എന്ന സ്ഥലത്ത് 1987 ൽ സഹോദരി ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകരയുള്ള ചന്ദ്രശേഖരൻപിള്ള എന്നയാളിനെയാണ് പ്രതിയായ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ വേലായുധൻപിള്ള മകൻ മോഹനൻപിള്ള എന്നയാൾ വെട്ടികൊലപ്പെടുത്തിയത്. 11.01.1987 വൈകിട്ട് 06.00 മണിയോടെ വീട്ടിൽ മദ്യപിച്ച് വന്ന് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി ചന്ദ്രശേഖരൻപിള്ള മരണപ്പെട്ടെന്ന് ഉറപ്പായ ശേഷം പ്രതിയായ മോഹനൻപിള്ള നാടുവിടുകയായിരുന്നു. ക്യത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 25 വയസ്സ് പ്രായമായിരുന്നു ഉണ്ടായിരുന്നത് ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിയ്ക്കായി എത്തിയശേഷം അവിടെ മറ്റൊരു പേരിൽ ഒരു സ്ത്രീയെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു.അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പോയിരുന്ന പ്രതി അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ കണ്ടപ്പോൾ നാട്ടിലെ ചില കാര്യങ്ങൾ തിരക്കിയ വിവരം ടി കേസ്സ് അന്വേഷിച്ച് പ്രതിയുടെ അകന്ന ബന്ധുക്കളെയും മറ്റും കണ്ട് വിവരങ്ങൾ ശേഖരിച്ച് കൂട്ടത്തിൽ മേൽ പറഞ്ഞ പ്രതിയുമായി സംസാരിച്ച ആളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് കോട്ടയം ഭാഗങ്ങളിൽ അന്വേഷണം നടത്തുകയും പ്രതിയെപറ്റിയുള്ള വിവരങ്ങൾ അവിടുത്തെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയും വിശ്വസ്ഥരായ ആൾക്കാരെയും പറഞ്ഞ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിൽ ജോലി ചെയ്ത് വന്നിരുന്ന പ്രതി മദ്യലഹരിയിൽ വഴക്ക് ഉണ്ടാക്കുകയും കേസ്സ് തനിക്ക് പുത്തരിയല്ല എന്ന് പറഞ്ഞതായുള്ള വിവരം പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ നൽകിയിരുന്ന ഒരാളിന്റെ ശ്രദ്ധയിൽ വരുകയും ആയാൾ രഹസ്യമായി ഈ സൂചനകൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് ഉടനടി കാര്യക്ഷമമായ അന്വേഷണം നടത്തുകയും സംശയം പറഞ്ഞ ആളിനെ കണ്ടെത്തി പരിശോധിച്ചതിൽ 40 വർഷമായി വിവാഹം കഴിഞ്ഞ് 35 ഉം 37 ഉം വയസ്സ് പ്രായമുള്ള രണ്ട് മക്കളും കുടുംബവുമായി കോട്ടയം ജില്ലയിൽ കല്ലറ കാലയിൽ വീട്ടിൽ കേശവൻ മകൻ രാജൻ എന്ന പേരിൽ താമസിച്ച് വന്നിരുന്നതിനാലും രൂപമാറ്റം കൊണ്ട് ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ പോലീസിന്റെ വിദഗ്‌ധമായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത് അറസ്റ്റ് ചെയ്ത പ്രതിയെ സഹോദരി സരസമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട് . കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്റെയും കൊട്ടാരക്കര ഡി വൈ എസ് പി ബിനുകുമാറിന്റെയും നിർദ്ദേശാനുസരണം പൂയപ്പള്ളി എസ് എച്ച് ഓ പി ഷാജിമോൻ, എസ് ഐ മാരായ രജനീഷ് എം, ബാലാജി എസ്സ് കുറുപ്പ്, സി പി ഓ മാരായ റിജു, വിപിൻ ,സജീവ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
