മുത്തങ്ങ കൊലപാതക കേസ്: ഗീതാനന്ദന്‍ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെ വിട്ടു

മുത്തങ്ങ കൊലപാതക കേസ്: ഗീതാനന്ദന്‍ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെ വിട്ടു
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊ**ല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ കുറ്റവിമുക്തൻ. കേസില്‍ 23 മുതൽ 57 വരെയുള്ള 35 പ്രതികളെ വെറുതെ വിട്ടു. ഇവര്‍ക്കെതിരെ കൊലപാതക കേസ് തെളിയിക്കാനായില്ല. അതേസമയം, അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും ഗൂഡാലോചന നടത്തിയതിലും ഗീതാനന്ദൻ ഉൾപ്പെടെ നാലുപേര്‍ കുറ്റക്കാരാണ്. ഗീതാനന്ദനൊപ്പം രമേശ്, ബിനു, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. സംഭവം നടന്ന്‌ 23 വർഷത്തിനുശേഷമാണ് വിധി