ലോകകപ്പിലെ റൌണ്ട് ഓഫ് 32 പോരാട്ടങ്ങള്‍ക്ക് വിരാമമായതോടെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. പ്രീ ക്വാർട്ടറില്‍ ബ്രസീല്‍ നോർവേയെയും അർജന്‍റീന ഈജിപ്തിനെയും നേരിടും.
പോർച്ചുഗല്‍-സ്പെയിൻ ക്ലാസിക് പോരാട്ടത്തിനും ഇത്തവണ പ്രീ ക്വാർട്ടർ വേദിയാകും. ഇന്ന് രാത്രി പത്തരയ്ക്ക് നടക്കുന്ന കാനഡ-മൊറോക്കോ പോരാട്ടത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങള്‍ക്ക് തുടക്കമാകുക. നാളെ പുലർച്ചെ 2.30ന് ഫ്രാൻസ്-പരാഗ്വേ മത്സരം നടക്കും.
ജൂലൈ ആറ് തിങ്കളാഴ്ച പുലർച്ചെ 1.30നാണ് വിനീഷ്യസിന്‍റെ ബ്രസീലും ഹാലണ്ടിന്‍റെ നോർവേയും നേർക്കുനേർ വരുന്നത്. മെക്സിക്കോ-ഇംഗ്ലണ്ട് പോരാട്ടം അന്ന് തന്നെ പുലർച്ചെ 5.30ന് നടക്കും. ജൂലൈ ഏഴ് ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് സ്പെയിൻ-പോർച്ചുഗല്‍ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലാമിൻ യമാലും നേർക്കുനേർ വരുന്ന ഈ മത്സരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 5.30ന് ആതിഥേയരായ അമേരിക്കയും ബെല്‍ജിയവും തമ്മില്‍ മത്സരിക്കും.
ജൂലൈ ഏഴ് ചൊവ്വാഴ്ച രാത്രി 9.30നാണ് മെസിയുടെ അർജന്‍റീനയും സലായുടെ ഈജിപ്തും തമ്മില്‍ ഏറ്റുമുട്ടുന്നത്. അവസാന പ്രീ ക്വാർട്ടർ പോരാട്ടം ജൂലൈ എട്ടിന് പുലർച്ചെ ഒന്നരയ്ക്ക് സ്വിറ്റ്സർലൻഡും കൊളംബിയയും തമ്മിലാണ്.
ലോകകപ്പ് പ്രീ ക്വാർട്ടർ ഫിക്സ്ചർ
കാനഡ-മൊറോക്കോ | ജൂലൈ 04 | 10.30 PM
ഫ്രാൻസ്-പരാഗ്വേ | ജൂലൈ 05 | 02.30 AM
ബ്രസീല്‍-നോർവേ | ജൂലൈ 06 | 01.30 AM
മെക്സിക്കോ-ഇംഗ്ലണ്ട് | ജൂലൈ 06 | 05.30 AM
പോർച്ചുഗല്‍-സ്പെയിൻ | ജൂലൈ 07 | 12.30 AM
യുഎസ്‌എ-ബെല്‍ജിയം | ജൂലൈ 07 | 05.30 AM
അർജന്‍റീന-ഈജിപ്ത് | ജൂലൈ 07 | 09.30 PM
സ്വിറ്റ്സർലൻഡ്-കൊളംബിയ | ജൂലൈ 08 | 01.30 AM
