ലോക ചാമ്പ്യന്മാരെ വിറപ്പിച്ച് കാബോ വെര്‍ദെ; ത്രില്ലര്‍ പോരില്‍ അര്‍ജന്‍റീനയ്ക്ക് ജയം; 3-2...

ഫിഫ ലോകകപ്പ് 2026 ലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച കേപ്പ് വെർദെ ഒടുവിൽ പൊരുതി വീണു. മിയാമിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച മെസ്സിയും സംഘവും പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. അറ്റ്ലാന്റയിൽ ചൊവ്വാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അവർ ഈജിപ്തിനെ നേരിടും.

അത്യന്തം വാശിയേറിയ മത്സരത്തിൽ കാബോ വെർദെ എന്ന വൻ ചെറുത്തു നിൽപ്പിനെ പിൻതള്ളി നിലവിലെ ജേതാക്കളായ അർജൻ്റീന പ്രീ ക്വാർട്ടറിൽ (3 - 2).

വൻ താരനിരയുള്ള ലോക ചാമ്പ്യൻമാരായ അർജൻ്റീനയെ നിശ്ചിത സമയത്ത് സമനിലയിൽ തളച്ചും എക്സ്ട്രാ ടൈമിൽ വിറപ്പിച്ചുമാണ് നവാഗതരായ കാബോവെർ ദേയ എന്ന ചെറു രാജ്യം കീഴടങ്ങിയത്.

29-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ അർജൻ്റീന മുന്നിൽ എത്തി എങ്കിലും 59 -ാം മിനിറ്റിൽ ഡെറോയി ഡ്യൂവർട്ട് ഗോൾ മടക്കി .

പിന്നീട് കണ്ടത് ജീവൻ മരണ പോരാട്ടം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജൻ്റീനക്ക് വേണ്ടി ഗോൾ നേടിയത്. പിന്നാലെ 103 -ാം മിനിറ്റിൽ സിഡ്‌നി ലോപസ് കബ്രാൽ കാബോ
വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാൽ 111-ാം മിനിറ്റിൽ ക്രിസ്‌റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധത്തിൽ തട്ടി തകർന്നു. പെനാൽറ്റി ഏരിയയിൽ 6 കളികാരുമായിട്ടാണ് കാബോ വെർദ കളിച്ചത്.

മെസി ഇന്ന് ടൂർണമെൻ്റിലെ 7-ാം ഗോളാണ് നേടിയത്. അർജൻ്റീനയുടെ മറ്റ് താരങ്ങൾ ഇന്ന് ഗോൾ നേടിയത് ടീമിന് ആശ്വാസം നൽകുന്നതാക്കി.
പ്രീക്വാർട്ടറിൽ ഈജിപ്റ്റ് ആണ് അർജൻ്റീനയുടെ എതിരാളികൾ
ഗോളടിക്കില്ലന്നു പറഞ്ഞ 
മന്ത്ര വാദിയെം മന്ത്രവാദിയുടെ
ആരാധകരെയും മാളത്തിലാക്കിയ
മെസ്സിയുടെ മാന്ത്രികത.
 
ശക്തമായ വെല്ലുവിളി 
ഉയർത്തിയ കേപ് വെർദെയെ 
അതി ശക്തമായി തിരിച്ചടിച്ച് 
ലോക ചാമ്പ്യന്മാർ... 

രാജാവിന്റെ ചിറകിലേറി 
രാജാക്കന്മാർ രാജകീയമായി 
പ്രീ ക്വാർട്ടർ ഫൈനലിൽ 
പ്രവേശിച്ചിരിക്കുന്നു....

FIFA World Cup 2026™
അർജന്റീന 3 - 2 കേപ് വെർദെ
⚽🇦🇷 ലിയോ മെസ്സി 29'
⚽🇨🇻 ഡിറോയ് ഡുർട്ടെ 59'
⚽🇦🇷 ലിസാൻട്രോ 92'
⚽🇨🇻 സിഡ്‌നി ലോപസ് 103'
⚽🇦🇷 ഡിനോയ് (OG ) 111''