വർക്കല..ഇടവ വെൺകുളം പൊട്ടക്കുളം സ്വദേശി മനോജ് (24) ബൈക്ക് അപകടത്തിൽ മരിച്ചു. കഴക്കൂട്ടത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നുമണിയോടെ തൊട്ടിക്കൽ മുക്കിൽ വെച്ചാണ് അപകടം നടന്നത്. മനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചോരവാർന്ന് റോഡിൽ കിടന്ന മനോജിനെ പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.