വീട്ടിൽ ആരും ഇല്ലാതിരുന്ന തക്കത്തിൽ പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 വളകൾ മോഷ്ടിച്ച് കടന്നു. എന്നാൽ നഷ്ടമായത് മുക്കുപണ്ടങ്ങൾ ആയിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെങ്കിലും വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മോഷണം നടത്തിയവർ വീട്ടിലെ കാര്യങ്ങൾ നന്നായി അറിയാവുന്നവർ തന്നെയാകാമെന്നാണ് വീട്ടുകാരുടെ സംശയം. ഇതേ സംശയം പോലീസിനുമുണ്ട്.
