കളിയുടെ അൻപതാം മിനുറ്റിൽ അഷ്‌റഫ് ഹക്കീമിയുടെ ഫ്രീ കിക്ക് കൃത്യമായി ഔനാഹിയുടെ കാലുകളിലെത്തി. തുടർന്ന് അദ്ദേഹം തൊടുത്ത ഷോട്ട് തടുക്കാൻ കാനഡയുടെ ഗോളിക്ക് കഴിഞ്ഞില്ല.മറുപടി ഗോളിനായി കാനഡ ശ്രമിക്കുന്നതിനിടയിൽ ഔനാഹി വീണ്ടും ഗോൾ അടിച്ചു. കാനഡയുടെ മുന്നേറ്റത്തിനിടയിൽ ലഭിച്ച പന്ത് ബ്രാഹിം ഡിയാസ് അത് ഔനാഹിക്ക് പാസ്സ് ചെയ്തു. പോസ്റ്റിലേക്ക് പന്ത് തൊടുത്ത ഔനാഹിക്ക് പിഴച്ചില്ല.ഒടുവിൽ ഇഞ്ചുറി ടൈമിൽ ആശ്വാസ ഗോളിനായി കാനഡ ശ്രമിക്കുന്നതിനിടയിൽ ബ്രാഹിം ഡിയാസ് നൽകിയ പന്തിൽ നിന്നും സൗഫിയാനെ റഹിമി മൊറോക്കോയുടെ മൂന്നാം ഗോൾ സ്വന്തമാക്കി.
