ഫിഫ ലോകകപ്പ് 2026: ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് ഈജിപ്ത് പ്രീക്വാർട്ടറിൽ

ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ വിജയം സ്വന്തമാക്കി ഈജിപ്ത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്താണ് ഈജിപ്ത് പ്രീക്വാർട്ടർ യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ അർജന്റീനയോ കേപ്പ് വെർദെയോ ആകും ഈജിപ്തിന്റെ എതിരാളികൾ.

ഡാലസിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. എസ്ട്രാടൈമിൽ സ്കോർ ഉയർത്തതാണ് ഇരുപക്ഷവും പരാജയപ്പെട്ടതോടെയാണ് മത്സരം പെനാല്ടിയിലേക്ക് നീങ്ങിയത്. കിക്കെടുത്ത നാല് ഈജിപ്ഷ്യൻ താരങ്ങളും പന്ത് വലയിലെത്തിച്ചപ്പോൾ രണ്ടു ഓസ്‌ട്രേലിയൻ താരങ്ങൾക്ക് പിഴച്ചു. ഇതോടെ ഈജിപ്ത് 4-2 മാർജിനിൽ ഷൂട്ട് ഔട്ടും മത്സരവും സ്വന്തമാക്കി.
നേരത്തെ, കളിയുടെ 13ആം മിനുട്ടിൽ ഇമാം അഷോറിലൂടെ ഈജിപ്ത് ആണ് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോൾ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. സ്ഥിരം സമയത്തിന്റെ അവസാന ഘട്ടത്തിൽ കളി ഈജിപ്ത് ജയിച്ചുവെന്നു കരുതിയെങ്കിലും ഓസ്‌ട്രേലിയൻ ഗോളി മികച്ച സേവിലൂടെ ടീമിനെ രക്ഷിച്ചു. മുഹമ്മദ് സലായുടെ ക്രോസിൽ കാലു വച്ച റാമി റാബിയ മികച്ചൊരു ഹെഡ്ഡർ പായിച്ചെങ്കിലും ഗോളി ബീച്ച് ഒറ്റക്കയ്യൻ സേവിലൂടെ പന്ത് പുറത്തേക്ക് തട്ടികളഞ്ഞു.


ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് ഈജിപ്ത് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തകർത്താണ് ഈജിപ്തിന്റെ ചരിത്ര നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

13-ാം മിനിറ്റിൽ ഇമാം ആശൂർ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 55-ാം മിനിറ്റിൽ മുഹമ്മദ് ഹാനി വഴങ്ങിയ സെൽഫ് ഗോൾ ഓസ്‌ട്രേലിയക്ക് തുണയായി. നിശ്ചിത സമയത്തും തുടർന്ന് ലഭിച്ച അധിക സമയത്തും കൂടുതൽ ഗോളുകൾ പിറക്കാതെ വന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടിൽ മികച്ച കൃത്യത പുലർത്തിയ ഈജിപ്തിനായി ഹൊസാം അബ്ദുൽമജീദ് നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിജയം ഉറപ്പിച്ചു.

ഹാംസ്ട്രിങ് പരിക്കിന്റെ വെല്ലുവിളികൾ നേരിട്ടിട്ടും കളത്തിലിറങ്ങിയ ക്യാപ്റ്റൻ മുഹമ്മദ് സലാഹ് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയും മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ ഓസ്‌ട്രേലിയ ഗോൾകീപ്പർ മാത്യു റയാനെ പകരക്കാരനായി ഇറക്കിയെങ്കിലും ഈജിപ്തിന്റെ ഷോട്ടുകൾ തടയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഓസ്‌ട്രേലിയക്കായി കിക്ക് എടുത്തവരിൽ 

 രണ്ട് പേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

ബെൽജിയത്തിന് പിന്നിൽ ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഈജിപ്ത് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനോടും ബെൽജിയത്തോടും 1-1 സമനില വഴങ്ങിയ അവർ ന്യൂസിലാൻഡിനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു. 

അർജന്റീന - കേപ് വെർദെ മത്സരത്തിലെ വിജയികളെയാകും ഈജിപ്ത് നേരിടുക.