ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച്ച അവർ സ്പെയിനിനെ നേരിടും.ചാൾസ് ഡി കെറ്റേലെയറിന്റെ ഇരട്ടഗോളോടെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിച്ച ബെൽജിയത്തിനായി രണ്ടാം പകുതിയിൽ വനാകെണും ഇഞ്ചുറി ടൈമിൽ ലുകാകുവും ഗോളുകൾ നേടിയപ്പോൾ അമേരിക്കയുടെ ആശ്വാസഗോൾ ആദ്യ പകുതിയിൽ ടിൽമാൻ നേടി.