വയനാട് കള്ളാടി മണ്ണിടിച്ചിൽ;, 2 മരണം.,കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും ഉടൻ വയനാട്ടിലേക്ക് തിരിക്കാൻ നിർദേശിച്ചു.

മീനങ്ങാടിയിൽ നിലയുറപ്പിച്ചിരിക്കുന്ന എൻ.ഡി.ആർ.എഫ് യൂണിറ്റിനോട് ഉടൻ സംഭവസ്ഥലത്തെത്താനും കോഴിക്കോട്ടുള്ള സംഘത്തോടും വയനാട്ടിലേക്ക് തിരിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മണ്ണിടിച്ചിലിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുരങ്കപാത നിർമ്മാണത്തിനായി നിർമിച്ചിരുന്ന കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയെ തുടർന്ന് ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നതായും അധികൃതർ അറിയിച്ചു.

സംഭവസമയത്ത് സമീപത്തുകൂടി പോയിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി അറിയിച്ചു. ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

പാലം മുഴുവൻ മണ്ണ് നിറഞ്ഞതിനാൽ പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മണ്ണിടിഞ്ഞ സമയത്ത് പാലത്തിലൂടെയും ആളുകൾ സഞ്ചരിച്ചിരുന്നുവെന്നും ജിതിൻ പറഞ്ഞു.
മേപ്പാടി–ചൂരൽമല തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിയതായി സംശയം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കള്ളാടി പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. മണ്ണിനടിയിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

തുരങ്കപാത നിർമാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസും മണ്ണിനടിയിലായതായി വിവരം ലഭിച്ചിട്ടുണ്ട്. ബസിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്.
സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തെ സ്ഥലത്തേക്ക് വിന്യസിച്ചു. നിലവിൽ വയനാട്ടിലുള്ള 30 അംഗ എൻഡിആർഎഫ് സംഘത്തിന് പുറമെ കോഴിക്കോട് നിന്ന് മറ്റൊരു സംഘവും പുറപ്പെട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നൽകി. റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനും കൃഷി മന്ത്രി ടി. സിദ്ദിഖിനും ഉടൻ വയനാട്ടിലേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ടി. സിദ്ദിഖ്, "ഇത് പ്രകൃതി ദുരന്തമല്ല, മനുഷ്യനിർമിത ദുരന്തമാണ്. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്" എന്ന് പ്രതികരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.