ആറ്റിങ്ങൽ.....13 ലക്ഷം വരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ആറ് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയതു. വാളക്കാട് ജമാഅത്തിന് സമീപം കെട്ടിട നിർമാണ സൈറ്റിൽനിന്ന് സാമഗ്രികൾ ന ഷ്ടമായെന്ന് കൺസ്ട്രക്ഷൻ ഉ ടമ സുരേഷ് കുമാർ ചൊവ്വാഴ്ച ആ റ്റിങ്ങൽ ചൊലീസിൽ പരാതി നൽകിയിരുന്നു. ഇരുമ്പ് ഷീറ്റുകൾ , പ്ലൈവുഡ് വൈബ്രേറ്റർ , ജി ഐ പൈപ്പുകൾ അടക്കമുള്ളവയാണ് നഷ്ടമായത്. വാളക്കാട് സ്വദേശി ജ ലീൽ (43 ), പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇളമ്പ സ്വദേശി രാഹുൽ (27), വാളക്കാട് കോടാലിക്കോണം സ്വദേശികളായ വിജിത്ത് (ജിത്തു, 33), സോണി തോമസ് (40) , ഊരുപൊയ്ക സ്വദേശികളായ സജീവ് (39), അരുൺലാൽ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്‌തു. പൊലീസ് പ്രദേശത്തെ ആക്രി കടകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാളക്കാട് ജമാഅത്തിന് സമീപം ആ ക്രിക്കട നടത്തുന്ന ജലീലിന്റെ കടയിൽനിന്ന് മോഷണ വസ്തുക്കളിൽ ചിലത് കണ്ടെത്തി. വിശദ അന്വേഷണത്തിൽ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് ജലീലിന്റെ ആപേ ഓട്ടോയിൽ മോഷണ സാമഗ്രികൾ പല തവണകളായി കടത്തിയതായി കണ്ടെത്തി. എസ്എച്ച്ഒ എം എച്ച് അനുരാജ് , എസ് എസ് ഷാൻ , സിതാര മോഹൻ , മുരളീധരൻ നായർ ,പ്രേം കുമാർ, നിഥിൻ ,അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്"