വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ലോറി വർഷോപ്പിനു സമീപം സ്വകാര്യ വ്യക്തിയുടെ വസ്തു ജെസിബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്നതിനിടയിലാണ് കാട്ടുപൂച്ചയുടെ 3 കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിക്കുകയും RRT ടീം സ്ഥലത്തെത്തി മൂന്ന് കാട്ടുപൂച്ച കുഞ്ഞുങ്ങളെയും പാലോട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും നിരീക്ഷണങ്ങൾക്ക് ശേഷം പാലോട് ഫോറസ്റ്റിൽ തുറന്നു വിടുകയും ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
