'പൊറോട്ടക്കൊപ്പം ഫ്രീ ഗ്രേവി നൽകണം'; ഉപഭോക്താക്കളുടെ ആഗ്രഹം ഉയർത്തി കമ്മീഷന്റെ നിർണായക ഇടപെടൽ

പോറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി ചോദിച്ചാൽ ഇനി കിട്ടുമോ? നിർണ്ണായക ഉത്തരവുമായി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ! 

​ഹോട്ടലുകളിൽ പോറോട്ട ഓർഡർ ചെയ്യുമ്പോൾ അതിനൊപ്പം സൗജന്യമായി ഗ്രേവി ലഭിക്കാത്തതിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നൽകിയ ഉത്തരവ് സംസ്ഥാന കമ്മീഷൻ റദ്ദാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജില്ലാ കമ്മീഷൻ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് സംസ്ഥാന കമ്മീഷൻ വിമർശിച്ചു.

​എന്താണ് സംഭവിച്ചത്?

2024 നവംബർ 9-ന് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ ഷിബു എസ് എന്ന വ്യക്തി, പോറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തെങ്കിലും കൂടെ ഗ്രേവി നൽകാൻ ഹോട്ടലുകാർ തയ്യാറായില്ല. ഇതിനെതിരെ അദ്ദേഹം പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഹോട്ടലുകാർ ഗ്രേവി നൽകിയില്ല എന്നത് സ്ഥിരീകരിച്ചു. എന്നാൽ, ഈ വിഷയത്തിൽ ജില്ലാ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഇപ്പോൾ സംസ്ഥാന കമ്മീഷൻ രംഗത്തെത്തിയിരിക്കുകയാണ്.

​കേരളത്തിലെ പോറോട്ട പ്രിയങ്കർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ തീരുമാനം വഴിവെച്ചിരിക്കുന്നത്.