പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ഒരാഴ്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ജൂൺ 23 വരെ കേരളത്തിലും മാഹിയിലും ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വിവിധ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിലും ജൂൺ 21 ഓടെ കനത്ത മഴ ലഭിക്കാനിടയുണ്ട്.
#rain #kerala #yellowalert
