ഫുട് പാത്തിലൂടെ നടക്കുന്നത് പൗരന്റെ മൗലീക അവകാശമെന്ന് സുപ്രീം കോടതി
സ്‌കൂളിലേക്ക് പോകുന്നതിനിടെ അഞ്ചു വയസ്സുകാരനായ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു പിതാവ് നല്‍കിയ നഷ്ടപരിഹാര കേസിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.
ചക്രങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് മനുഷ്യൻ നടക്കാൻ തുടങ്ങിയതാണ് ' കോടതി ഓർമിപ്പിച്ചു .
‘റോഡുകളുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി നിര്‍മിച്ചതും പരിപാലിക്കപ്പെടുന്നതുമായ ഫുട്പാത്തുകള്‍ ഉണ്ടായിരിക്കണം. ഫുട്പാത്തുകള്‍ നിര്‍മ്മിക്കാനും സംരക്ഷിക്കാനും നഗരവികസന അതോറിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് ബാധ്യതയുണ്ട്,’
ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് അതിനെതിരെ ഭരണഘടനാപരമായും നിയമപരമായും പരിഹാരങ്ങള്‍ തേടാമെന്നും ഇത് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പരിഹാരങ്ങള്‍ക്ക് പുറമെയായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
