അനുമതി സമയം കഴിഞ്ഞും പ്രതിഷേധവുമായി കോക്കറോച്ച് ജനത പാർട്ടി; പാത്രം കൊട്ടി പ്രതിഷേധിച്ച് സമരം, ഡൽഹിയിലുള്ളവർ ഉടൻ ജന്തർ മന്തറിൽ എത്തണമെന്ന് ആഹ്വാനം

ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ശക്തമായി തുടരും. നിലവിൽ പ്രതിഷേധം രാവിലെ വരെ തുടരാൻ ആണ് തീരുമാനം. പ്രതിഷേധത്തിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എത്തി.കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കാതെ ജന്തർ മന്തർ വിടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.പ്രതിഷേധത്തിനുള്ള അനുമതി നീട്ടി നൽകണമെന്ന് ഡൽഹി പൊലീസിനോട് അഭ്യർത്ഥിച്ചു.എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ ആഹ്വാനം ചെയ്‌തു. ഇപ്പോൾ അല്ലെങ്കിൽ , പിന്നെ എപ്പോഴും ഇല്ല എന്നും അഭിജിത് പറഞ്ഞു.

ജന്തര്‍ മന്തറിലെ സമരം രാവിലെ വരെ തുടരാനാണ് സിജെപിയുടെ തീരുമാനം. പൊലീസ് അനുമതി മറികടന്നാണ് സമരം. ഡൽഹിയിൽ ഉള്ളവരോട് ആറ് മണിക്ക് സമരവേദിയിൽ എത്താൻ സിജെപി ആഹ്വാനം ചെയ്യുന്നു. ജന്തർ മന്തറിൽ സിജെപി പാത്രം കൊട്ടി പ്രതിഷേധിക്കുന്നു. സോനം വാങ്ങ്ചുക് പ്രതിഷേധത്തിൽ പങ്കെടുക്കും.വിദ്യാഭ്യാസവും പരിസ്ഥിതിയുമാണ് തൻ്റെ വിഷയങ്ങൾ. ഇവക്ക് അന്ധകാരം അകറ്റാൻ കഴിയും. സത്യവും അഹിംസയുമാണ് മാർഗങ്ങൾ. പ്രതിഷേധം അവേശകരമെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. യുവാക്കളുടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം ആവേശം നൽകുന്നത്. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജന്തർമന്ദിറിലെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്. നാല് മണി വരെ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടുണ്ട്