ലോകകപ്പില്‍ മികച്ച തുടക്കവുമായി നോര്‍വെ. ഏഷ്യന്‍ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നോര്‍വേ പരാജയപ്പെടുത്തി

ലോകകപ്പില്‍ മികച്ച തുടക്കവുമായി നോര്‍വെ. ഏഷ്യന്‍ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് 
നോര്‍വേ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തില്‍ നോര്‍വേയുടെ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലന്‍ഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലിയോ ഓസ്റ്റിഗാര്‍ഡ് ഒരു ഗോളും ഇറാഖ് താരം അയ്മന്‍ ഹുസെയ്ന്റെ സെല്‍ഫ് ഗോളും നോര്‍വെയുടെ സ്‌കോര്‍ബോര്‍ഡിലുണ്ട്. 

ഹാലന്‍ഡിന്റെ അസാധ്യ ഫോമും നോര്‍വേയുടെ ആക്രമിച്ച് കളിക്കുന്ന ശൈലിയും കൂടിയായപ്പോള്‍ മത്സരം പൂര്‍ണ്ണമായും നോര്‍വേയുടെ കൈപ്പിടിയിലായി.