*ശസ്ത്രക്രിയ ചെയ്ത കാലിൽ പുഴുവരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ*

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയുടെ കല്ലിൽ പുഴുവരിച്ച നിലയിൽ. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശേഷം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രോഗി. സ്ത്രക്രിയ നടത്തിയ ശേഷം കഴിഞ്ഞ അഞ്ചു ദിവസമായി അദ്ദേഹം ഐസിയുവിൽ നിരീക്ഷണത്തിൽ ആയിരുന്നു.

ഇന്ന് ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയപ്പോൾ ആണ് കാലിലെ പുഴുക്കളെ ബന്ധുക്കൾ ശ്രദ്ധിക്കുന്നത്. വിവരം അറിയിച്ചിട്ടും മുറിവ് വൃത്തിയാക്കാൻ അധികൃതർ തയാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ബഹളം വച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ വച്ചാണ് പുഴുവരിച്ച് തുടങ്ങിയതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിനു പിന്നിലെന്നും ബന്ധുക്കൾ ആരോപിച്ചു