ഇന്ദിര ഗ്യാരണ്ടി പദ്ധതികൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ ക്ഷേമപെൻഷൻ വർധന, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി, സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാരിന്റെ സമീപനമാണ് ബജറ്റിലൂടെ പ്രതിഫലിക്കുകയെന്നാണ് വിലയിരുത്തൽ. നിലവിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കുന്നതിനും വരുമാന വർധനയ്ക്കുള്ള പുതിയ നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനും ബജറ്റിൽ പ്രാധാന്യം നൽകും.
"ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകും" എന്ന മുഖ്യമന്ത്രിയുടെ മുൻപ്രസ്താവനയും ജനങ്ങളുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജനപിന്തുണയ്ക്ക് മറുപടിയായും കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്നതുമായ ബജറ്റായിരിക്കുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം.
#Kerala #vdgovernment #budget2926
