പോളിയോ നിർമാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28-ന് (ഞായറാഴ്ച) നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നിർബന്ധമായും നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28-ന് രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവഹിക്കും. ഇത്തവണ സംസ്ഥാനത്ത് അഞ്ചു വയസിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുക.
ജൂണ്‍ 28 നു ജീവന്റെ രണ്ടു തുള്ളി നല്‍കാം 5 വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും