ഇക്വാഡോറിനെ സമനിലയിൽ തളച്ചു.ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കുറസോ.

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കരുത്തരായ ഇക്വഡോറിനെ ഗോളഹിത സമനിലയിൽ (0-0) തളച്ച് കുഞ്ഞൻമാരായ കുറസാവോയ്ക്ക് ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റും ചരിത്ര നേട്ടവും. 

ആദ്യ മത്സരത്തിൽ ജർമനിയോട് 7-1ന് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് വിസ്മയകരമായ ഈ മടങ്ങിവരവിലൂടെ കുറസാവോ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് നേടിയെടുത്തിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇക്വഡോറിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. 

15 പടുകൂറ്റൻ സേവുകളുമായി കളംനിറഞ്ഞ ഗോൾകീപ്പർ എലോയ് റൂമാണ് കുറസാവോ ഹീറോ ആയി മാറിയത്.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇക്വഡോർ നായകൻ ഇന്നർ വലൻസിയക്ക് ലഭിച്ച സുവർണ്ണാവസരം റൂം അത്ഭുതകരമായി തട്ടിയകറ്റിയിരുന്നു. മോയിസസ് കായ്സെഡോ നൽകിയ പാസിൽ നിന്നുള്ള വൺ-ഓൺ-വൺ സിറ്റുവേഷനിൽ നിന്നായിരുന്നു വലൻസിയയുടെ ഗോളെന്നുറച്ച ഷോട്ട് റൂം രക്ഷപ്പെടുത്തിയത്.

ആദ്യ മത്സരത്തിൽ ജർമനിയോട് 7-1ന് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് വിസ്മയകരമായ ഈ മടങ്ങിവരവിലൂടെ കുറസാവോ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് നേടിയെടുത്തിരിക്കുന്നത്. മറുവശത്ത്, ജർമനി ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ ഈ സമനില ഇക്വഡോറിന് കനത്ത തിരിച്ചടിയായി മാറി. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ ഇക്വഡോറിന് അവസാന മത്സരത്തിൽ വമ്പന്മാരായ ജർമനിക്കെതിരെ ജീവൻമരണ പോരാട്ടം നടത്തേണ്ടി വരും.
#FIFAWorldCup2026 #equador #SportsNews