*മുന്നറിയിപ്പ്: മഴക്കാലത്ത് കണ്ടുവരുന്ന ആസിഡ് ഈച്ചകൾ ശരീരത്തിരുന്നാൽ ഒരു കാരണവശാലും അടിച്ചുകൊല്ലരുത്.*

മഴക്കാലത്ത് കണ്ടുവരുന്ന ആസിഡ് ഈച്ചകൾ ശരീരത്തിരുന്നാൽ ഒരു കാരണവശാലും അടിച്ചുകൊല്ലരുത്
ഇവ കടിക്കുകയോ കുത്തുകയോ ചെയ്യില്ല. എന്നാൽ ഇവയെ അടിക്കുകയോ ഞെരുക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് പുറത്തുവരുന്ന വിഷാംശമുള്ള ദ്രാവകം ചർമ്മത്തിൽ ഗുരുതരമായ പൊള്ളലിനും കുമിളകൾക്കും കാരണമാകും.

എന്ത് ചെയ്യണം:

ദേഹത്ത് വീണാൽ സാവധാനം ഊതിക്കളയുകയോ ഒരു കടലാസ് ഉപയോഗിച്ച് തട്ടിമാറ്റുകയോ ചെയ്യുക.

അബദ്ധത്തിൽ ശരീരത്തിൽ വെച്ച് ചതഞ്ഞാൽ ഉടൻ തന്നെ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

ഇവയെ സ്പർശിച്ച കൈകൾ കൊണ്ട് കണ്ണുകളിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക