തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകർന്നുവീണു

തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂൾ ഓഫീസ് മുറി പ്രവർത്തിച്ച കെട്ടിടമാണ് തകർന്നു വീണത്. വിദ്യാർഥികൾ സ്കൂളിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് കെട്ടിടം തകർന്നു വീണത്.അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി.


തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു.അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഓഫീസ് മേൽക്കൂരയാണ് തകർന്നുവീണത് . ജീവനക്കാർ ജോലി കഴിഞ്ഞ് ഇറങ്ങിയ ശേഷമായിരുന്നു തകർന്നുവീണത്. SSKയുടെ പ്രോജക്ട് ഓഫീസാണ് തകർന്നുവീണത് 

അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന തുടരുന്നു.

വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് നേടിയിട്ടുണ്ട്