സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ലെന്നും സഹനിർമാതാക്കളെ വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ തട്ടിപ്പ് നടത്തിയെന്നുമുള്ള
നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.
1000 പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരെയാണ് പ്രതി ചേർത്തത്.
മഞ്ഞുമ്മൽ ബോയ്സിന്‍റെ ലാഭത്തിന്‍റെ 40 ശതമാനം നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.
