കൊല്ലം ചടയമംഗലം: പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അൻസാരി (55) എന്നയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ ഭരതന്നൂർ ആമിന മൻസിൽ സ്വദേശിയാണ് പ്രതി.
ആയൂർ ജങ്‌ഷനിൽ വെച്ചാണ് ഇയാൾ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
