പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപംനിർത്തിയിട്ടിരുന്നു ഓട്ടോയും കാറും പൂർണമായും കത്തി നശിച്ചു.

കൊല്ലം പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന  ഓട്ടോയും കാറും പൂർണമായും കത്തി നശിച്ചു.  ഇന്നലെ രാത്രി 12  മണിക്ക് ശേഷമാണ് സംഭവം.. സമീപവാസികൾ തീ അണക്കാൻ ശ്രമിച്ചിങ്കിലും നടന്നില്ല തുടർന്ന് നാവായിക്കുളത്തു നിന്നും ഫയർഫോഴ്സ്  എത്തി തീ പൂർണ്ണമായി കെടുത്തി. സംഭവത്തിൽ ദുരൂഹത തുടരുന്നു.  പോലീസ് സംഭവത്തെത്തി സിസിടിവികൾ പരിശോധിച്ചു അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു..