കേരള വിപണിയില്‍ ഇന്ന് സ്വർണവിലയില്‍ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കാൻ ആണ് സാധ്യത. സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ സമയത്ത് നിക്ഷേപകർ സുരക്ഷിതമായ ആസ്തിയായി സ്വർണത്തെ കാണാറുള്ളതിനാൽ വില ഉയരാറുണ്ട്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ സ്വർണ വില ഇടിയുകയാണ് ചെയ്തത്. രാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവ വിപണിയിലെ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുത്തനെയുള്ള വില ഇടിവ് ഏറെ പ്രയോജനപ്പെട്ടേക്കാം.
