എന്നിരുന്നാലം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് നെതർലാൻഡ്സ് മത്സരം ജയിച്ചു. ഹാഫ് ടൈം വരെ 2-0 എന്ന നിലയിൽ നിന്ന മത്സരം രണ്ടാം പകുതി കഴിഞ്ഞ് കയറിയ ഉടൻ തന്നെ മാറി മറിഞ്ഞു. നെതർലാൻഡ്സിൻ്റെ അടുത്ത ഗംഭീര ഗോളും സ്വീഡൻ്റെ ഗോൾ വല കുലുക്കി. കോഡി ഗാക്‌പോ ആയിരുന്നു 47ാം മിനുട്ടിൽ അടുത്ത ഗോൾ അടിച്ചത്. പിന്നീട് 54ാം മിനുട്ടിൽ അടുത്ത ഗോളും കോഡി ഗാക്‌പോ തന്നെ അടിച്ചു. സ്വീഡന് ആശ്വാസം പകർന്ന് കൊണ്ട് 59ാം മിനുട്ടിൽ ആൻ്റോണി എലാങ്ക ഗോളടിച്ചെങ്കിലും ഒരു ഗോളിൽ ഒതുങ്ങേണ്ടി വന്നു സ്വീഡന്.
നാല് ഗോളുകളിൽ നെതർലാൻഡ് അവസാനിപ്പിക്കുമെന്ന് കരുതിയവരെ അമ്പരിപ്പിച്ചു കൊണ്ട് ക്രിസെൻസിയോ സമ്മർവില്ലെ 89ാം മിനുട്ടിൽ മനോഹരമായ ഒരു ഗോൾ കൂടി നേടി. മികച്ച പാസുകളും പ്രതിരോധ നിരയും കൊണ്ട് നെതർലാൻഡ്സ് വിസ്മയം തീർക്കുകയായിരുന്നു. എന്നാൽ നെതർലാൻഡ്സിനോട് ഇഞ്ചോടിഞ്ച് പൊരുതാൻ സ്വീഡനും സാധിച്ചു. മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്
